
ബാറ്റ്മാൻ v സൂപ്പർമാൻ : ഡോണ്‍ ഓഫ് ജസ്റ്റിസ്
സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക് സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ എന്ന പേരിൽ ഗോഥത്തിന്റെ സംരക്ഷകനാണ് അയാൾ.സൂപ്പർമാനെ വകവരുത്തേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ബാറ്റ്മാൻ നിശ്ചയിക്കുന്നു. ക്ലാർക്ക് കെന്റ് എന്ന പേരിൽ മെട്രോപോളിസിൽ സ്വൈര്യജീവിതം നടത്തുകയാണ് സൂപ്പർമാൻ. അതിനിടയിൽ സൂപ്പർമാനെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി ലക്സ് ലൂഥർ കടന്നുവരികയാണ്. ഇവരിൽ ആർക്കാണ് അന്തിമ വിജയം എന്നതാണ് സൂപ്പർമാന്റെ രണ്ടാം വരവിലൂടെ അനാവരണം ചെയ്യുന്നത്.
- വർഷം: 2016
- രാജ്യം: United States of America
- തരം: Action, Adventure, Fantasy
- സ്റ്റുഡിയോ: Warner Bros. Pictures, RatPac Entertainment, Atlas Entertainment, DC Entertainment, Cruel & Unusual Films
- കീവേഡ്: superhero, based on comic, revenge, vigilante, super power, dc extended universe (dceu)
- ഡയറക്ടർ: സാക് സ്നൈഡർ
- അഭിനേതാക്കൾ: ബെൻ ആഫ്ലെക്ക്, ഹെൻറി കാവിൽ, Jesse Eisenberg, ഗാൽ ഗാഡോട്ട്, ഏമി ആഡംസ്, ഡയാനെ ലെയ്ൻ